
സ്വന്തംലേഖകൻ
ജന്മം കൊണ്ട് മാത്രം അമ്മയാകില്ല, കർമ്മം കൊണ്ടും അമ്മയാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് നീനുവിന്റെ ജീവിതം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ പ്രണയിനിയായിരുന്ന നീനു ഇന്നും ജീവിക്കുന്നത് കെവിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.തന്റെ മകന്റെ കൊലപാതകത്തിന് കാരണക്കാരായവരുടെ മകളെ, അവർ സ്വന്തം മകളെ പോലെയാണ് നോക്കുന്നത്. ഒരേവീട്ടിൽ അവർ പരസ്പരം സ്‌നേഹിച്ചും ചിരിച്ചും കണ്ണീരൊഴുക്കിയും ജീവിക്കുന്നു.കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ ഒരിക്കൽപ്പോലും വാക്കിലോ നോക്കിലോ കെവിന്റെ അമ്മ മേരി അവളെ വേദനിപ്പിച്ചിട്ടില്ല. പകരം നിറഞ്ഞ മനസ്സോടെ അവളെ സ്വന്തം മകളെപ്പോലെ സ്‌നേഹിക്കുന്നു. അതിരാവിലെ എണീറ്റ് പഠിക്കുന്ന നീനുവിന് കട്ടൻകാപ്പിയിട്ടുനൽകുന്നതും, പ്രാതലൊരുക്കി അവളെ കഴിപ്പിക്കുന്നതും. ഉച്ചഭക്ഷണം ചോറ്റുപാത്രത്തിലാക്കി എടുത്തുകൊടുക്കുന്നതുമെല്ലാം കെവിന്റെ അമ്മയാണ്.
‘എനിക്കറിയാം ഞാനീ വീട്ടിൽ ആരുമല്ലെന്ന്. കെവിൻചേട്ടൻ എന്റെ കഴുത്തിൽ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല, രജിസ്റ്റർഓഫീസിൽ ചെന്നിട്ടും വിവാഹം കഴിക്കാനാവാതെ വിധി മടക്കിയയച്ചതാണ്. നിയമപ്രകാരം ഒരു രേഖയുമില്ലാത്ത വധുവാണ് ഞാൻ. പക്ഷേ, എന്റെ പ്രാണൻ ഇവിടെയാണ്. എന്നെ ഒരുപാട് സ്‌നേഹിച്ച ഒരാൾ ഇവിടെ ജീവിച്ചതല്ലേ. ഹൃദയംകൊണ്ട് ഞങ്ങൾ വിവാഹിതരായവരാണ്. കെവിൻ ചേട്ടന്റെ മുറി, വസ്ത്രങ്ങൾ, ചേച്ചി, മാതാപിതാക്കൾ… ഇതൊക്കെ ആ സാന്നിധ്യം ഓർമിപ്പിക്കുകയാണ്. ഇതൊക്കെവിട്ട് ഞാനെവിടെയും പോകില്ലായെന്ന് നീനു പറയുന്നു.
കഴിഞ്ഞ വർഷം മെയ് 28 നാണ് കെവിൻ കൊലചെയ്യപ്പെട്ടത് അന്നുമുതൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നീനു താമസിക്കുന്നത്.
കെവിൻ കേസിന്റെ വിചാരണ കോട്ടയം സെഷൻസ് കോടതിയിൽ നടന്നപ്പോൾ പിതാവിനും സഹോദരനുമെതിരെ ശക്തമായ മൊഴിയാണ് നീനു നല്്കിയത്.ഇന്ന് കെവിന്റെ പിതാവിനെ അടക്കമുള്ളവരെ ഇന്ന് വിസ്തരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group