
ട്രെയിനിൽ വെച്ച് യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; തിരുവനന്തപുരം സ്വദേശിയായ യുവാവ് കോട്ടയത്ത് പിടിയിൽ
കോട്ടയം : ട്രെയിനിൽ വെച്ച് യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം പൂന്തുറ സ്വദേശി മിൽക്ക് കോളനിയിൽ ഷംനാദ്(31) ആണ് പിടിയിലായിരിക്കുന്നത്.
വ്യാഴാഴ്ച 8 മണിയോടെയാണ് സംഭവം, മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പരാതിയെ തുടർന്ന് കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫ്, എ എസ് ഐ തുളസീധരക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Third Eye News Live
0