
അമ്മമാരുടെ അവിഹിത ബന്ധങ്ങൾ കുഞ്ഞുങ്ങളെ കൊലയ്ക്കുകൊടുക്കുന്നു: ക്രൂരതയ്ക്കിരയാകുന്ന കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അമ്മയുടെ കാമുകൻമാർ; കൂട്ടുനിൽക്കുന്നത് നൊന്തുപെറ്റ അമ്മമാർ
ശ്രീകുമാർ
കോട്ടയം: നൊന്തുപെറ്റ അമ്മമാരുടെ അവിഹിത ബന്ധങ്ങൾ കുരുന്നുകളെ കൊല്ലാക്കൊല ചെയ്യുന്നതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. തൊടുപുഴയിൽ ഏഴുവയസുകാരനെ തല്ലിക്കൊന്നത് അമ്മയുടെ കാമുകനായ ക്രിമിനലാണ്. മകനെ തല്ലിക്കൊല്ലുന്നതിന്് ആ അമ്മയും കൂട്ടു നിന്നെന്നാണ് പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിൽ അടുത്തിടെ കുട്ടികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവങ്ങളിൽ എല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് അമ്മയുടെ കാമുകന്മാരാണ്. കുട്ടികൾ പീഡനത്തിന് ഇരയാകുമ്പോഴും എല്ലാം കണ്ട് മിണ്ടാതിരിക്കുകയാണ് അമ്മമാരിൽ പലരും. ഇതിന് സ്ത്രീപക്ഷവാദികൾ പറയുന്ന ന്യായമാണ് ഏറെ രസകരം. അമ്മമാർ നിസഹായരാണ്, അവർക്ക് വിദ്യാഭ്യാസം കുറവാണ്, പ്രതികരിക്കാൻ പലപ്പോഴും ശേഷിയുണ്ടാകാറില്ലെന്നതാണ്.
എന്നാൽ, തൊടുപുഴയിൽ ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ബിടെക് ബിരുദധാരിയായിരുന്നു. തിരുവനന്തപുരത്തെ മികച്ച കുടുംബാംഗവുമായിരുന്നു അമ്മ. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം കുഞ്ഞിനെ കൊലപ്പെടുത്തിയ കാമുകന് കൂട്ടു നി്ൽക്കുകയായിരുന്നു ആദ്യം മുതൽ ഈ പെറ്റമ്മ.
ഏറ്റവും ഒടുവിൽ കട്ടപ്പനയിൽ എട്ടുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ചയാണ്. ഉപ്പുതറ സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുതറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് മർദ്ദനത്തിനിരയായ പെൺകുട്ടി. മകളെ മർദ്ദിക്കുന്നത് കണ്ടിട്ടും തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യാതിരുന്നതിന് അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ വരുന്നത് അച്ഛനോട് പറഞ്ഞു കൊടുക്കുമെന്ന് പെൺകുട്ടി പറഞ്ഞതിനാണ് ക്രൂരമായി തല്ലിച്ചതച്ചതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ഭർത്താവിന് തളർവാതം വന്ന് കിടപ്പിലായതിനെ തുടർന്നാണ് യുവതി മക്കളോടൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയത്. കേസിലെ പ്രതിയായ അനീഷാണ് ഇവരുടെ കാര്യങ്ങൾ കുറച്ച് നാളുകളായി നോക്കുന്നത്.
ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.യുവതിയും അനീഷുമായുള്ള ബന്ധത്തിൽ ഭർത്താവിന്റെ വീട്ടുകാർ അസ്വസ്ഥരായിരുന്നു. ഇത് സംബന്ധിച്ച് ഇവരും യുവതിയുമായി പലതവണ വഴക്കുണ്ടാവുകയും ചെയ്തിരുന്നു . സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് തേർഡ് ഐ ന്യൂസിനോട്്് വ്യക്തമാക്കി.