ലോട്ടറി വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം എതിർക്കും: ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ക്യാംപ് നാളെ കോട്ടയത്ത്: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം:ഓൾ കേരള ലോട്ടറി
ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്‌ഥാന ക്യാംപ് നാളെ 9നു

കോട്ടയം ടി ബി ഓഡിറ്റോറിയത്തിൽ തിരുവ ഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പ്രസംഗിക്കും. ജോസഫ്

വാഴയ്ക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനാ സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോട്ടറി മേഖലയിൽ നിലവിലുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ഇതിൽ പ്രധാനം ലോട്ടറി വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം തടയുക എന്നതാണ്. ഇപ്പോൾ 40 രൂപ

വിലയുള്ള ടിക്കറ്റിന് 50 രൂപയാക്കുക എന്നതാണ് സർക്കാർ ആലോചന.ഇത് നടപ്പാക്കരുത് എന്നതാണ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഒപ്പം

സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ജി എസ് ടി 28 ശതമാനം എന്നത് കുറവ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്യും.