വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന വീടൊന്നിന് നിര്‍മ്മാണ ചെലവ് 20 ലക്ഷം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Spread the love

തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗണ്‍ഷിപ്പില്‍ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ.

video
play-sharp-fill

നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം.

ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റാണ് ഇത്. സുരക്ഷിതമല്ലാത്ത മേഖലയില്‍ താമസിക്കുന്നവരെ പരിഗണിച്ച്‌ അവർക്ക് വീട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.