കേരളത്തില്‍ തേങ്ങയും വെളിച്ചെണ്ണയും തൊട്ടാല്‍ പൊള്ളുന്ന വിലയില്‍:തമിഴ്നാട് ലോബിയുടെ ഇടപെടൽ ശക്തം: കർഷകർക്ക് വില കിട്ടുന്നുണ്ടെങ്കിലും ഉത്പാദനം കുറവായതിനാല്‍ നേട്ടമില്ല

Spread the love

കൊച്ചി: തേങ്ങ കിലോയ്ക്ക് 75രൂപ. വെളിച്ചെണ്ണ കിലോയ്ക്ക് 275രൂപ കടന്നു. കേരളത്തില്‍ തേങ്ങയും വെളിച്ചെണ്ണയും തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ തുടരുന്നതിനുപിന്നില്‍ തമിഴ്നാട് ലോബിയുടെ ഇടപെടലും ശക്തം.
കർഷകർക്ക് വില കിട്ടുന്നുണ്ടെങ്കിലും ഉത്പാദനം കുറവായതിനാല്‍ നേട്ടമില്ല. തമിഴ്നാട്ടില്‍ വരള്‍ച്ചയായതോടെ വിളവ് കുറഞ്ഞു. ഇതോടെ കേരളത്തില്‍ തമിഴ്നാട് ലോബി പിടി മുറുക്കി.

video
play-sharp-fill

നാഫെഡും അഗ്രി മാർക്കറ്റിംഗ് ബോർഡും തമിഴ്നാട്ടില്‍ ഉയർന്ന വിലയ്ക്കാണ് തേങ്ങയും കൊപ്രയും സംഭരിക്കുന്നത്. അതുകൊണ്ട് അവിടെയുള്ള സ്വകാര്യലോബികള്‍ മുതലാകുന്ന വിലയ്ക്ക് കേരളത്തില്‍ നിന്ന് തേങ്ങ സംഭരിക്കുന്നു. കാങ്കയം,പൊള്ളാച്ചി എന്നിവിടങ്ങളിലെ ഏജന്റുമാരാണ് പ്രധാനമായും രംഗത്തുള്ളത്. കൊപ്രാ ബിസിനസിന്റെ പ്രധാനകേന്ദ്രമായ കാങ്കയത്തേയ്ക്കാണ് കൂടുതല്‍ തേങ്ങ എത്തിക്കുക.

കർഷകർക്ക് സംതൃപ്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ സംഭരണ സംവിധാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ തുക ലഭിക്കുന്നതിനാല്‍
കേരളത്തിലെ കർഷകർക്ക് സംതൃപ്തി. റിസ്ക്കെടുക്കേണ്ടെന്നാണ് കർഷക ഫെഡറേഷനുകളുടെ പക്ഷം. കിലോയ്ക്ക് 55-65 രൂപയ്ക്ക് വില്‍ക്കും.

തിരിച്ചെത്തുന്ന കൊപ്ര

കേരളത്തിലും തേങ്ങ ഉത്പാദനം കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തെങ്ങിനുണ്ടാകുന്ന രോഗങ്ങളുമാണ് കാരണം. സർക്കാരിന്റെ കൃഷി പ്രോത്സാഹനവും കുറഞ്ഞു. അതിനാല്‍ വൻകിട മില്ലുകള്‍ക്ക് തമിഴ്നാട് കൊപ്രയെ ആശ്രയിക്കേണ്ടിവരുന്നു. ഇവിടെനിന്ന് കൊണ്ടുപോയത് കൂടിയ വിലയ്ക്ക് തിരിച്ചെത്തും. തമിഴ്നാട്ടിലെ വെളിച്ചെണ്ണയും വിപണിയിലെത്തുന്നുണ്ട്. കൊപ്ര പൂഴ്ത്തിവച്ച്‌ ലോബികള്‍ വിലക്കയറ്റമുണ്ടാക്കാറുമുണ്ട്.

നാഫെഡ് സംഭരണമില്ല

താങ്ങുവില താഴുകയും വില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാഫെഡ് ഇടപെടും. ഇക്കൊല്ലം കൊപ്ര സംഭരിക്കില്ല.

നാളികേര ഉത്പാദനത്തിലും വിലയിലും ചാക്രിക പ്രവണതയാണുള്ളത്. നിലവിലെ സ്ഥിതി മാറാൻ രണ്ടുവർഷമെടുത്തേക്കും.