ഈ വർഷത്തെ കെ എം മാണി ലീഗൽ എക്സലൻസ് അവാർഡ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായ കെ ഗോപാലകൃഷ്ണ കുറുപ്പിന്; മാർച്ച് 6ന് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ അവാർഡ് സമ്മാനിക്കും

Spread the love

കോട്ടയം: ഈവർഷത്തെ കെ.എം മാണി ലീഗൽ എക്സലൻസ് അവാർഡ് ജേതാവായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായ കെ ഗോപാലകൃഷ്ണക്കുറുപ്പിനെ തെരഞ്ഞെടുത്തു.

video
play-sharp-fill

കാൽനൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തെ നിയമവകുപ്പ്മന്ത്രിയായിരുന്ന അഭിഭാഷകൻ കൂടിയായിരുന്ന കെഎം മാണിയുടെ ഓർമ്മയ്ക്കായി കേരള ലോയേഴ്സ് കോൺഗ്രസാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ജസ്റ്റിസ് ജെബി കോശി അധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് നിയമാരംഗത്ത് നൽകിയിട്ടുള്ള സമഗ്ര സംഭാവനകളുടെ അടിസ്ഥാനത്തിൽ ഗോപാലകൃഷ്ണക്കുറുപ്പിനെ അവാർഡ് ജേതാവായി തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 6ാം തീയതി വൈകുന്നേരം 4.30ന് എറണാകുളം താജ് വിവാന്തയിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ അവാർഡ് സമ്മാനിക്കുമെന്ന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോസഫ്ജോൺ, ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻജേക്കബ് എന്നിവർ അറിയിച്ചു. ഒരുലക്ഷം രൂപയും പ്രശംസിപത്രവും അടങ്ങുന്നതാണ് അവാർഡ്.