മിസ്റ്റർ കേരളയായി തെരഞ്ഞെടുത്ത കോട്ടയം ചെങ്ങളം സ്വദേശി കെ ആർ.അവിനാഷിനെ ശ്രീനാരായണ ധർമ്മപരിപാലനയോഗം അനുമോദിച്ചു

Spread the love

കുമരകം: കേരള ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ ജനറൽ വിഭാഗം70 കിലോഗ്രാം കാറ്റഗറിയിൽ മിസ്റ്റർ കേരളയായി തെരഞ്ഞെടുത്ത ചെങ്ങളം സ്വദേശി കെ ആർ.അവിനാഷിനെ അനുമോദിച്ചു. കോട്ടയം യൂണിയൻ ചെങ്ങളം വടക്ക് ശ്രീനാരായണ ധർമ്മപരിപാലനയോഗം 267 ശാഖയുടെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.

video
play-sharp-fill

അവിനാഷ്.കെ.ആറിന് ശാഖാ യോഗം പ്രസിഡന്റ് സി.ജെ.സതീഷ്, ശാഖ യോഗം സെക്രട്ടറി ബിനു കമ്പിയിൽ, ശാഖാ യോഗം വൈസ് പ്രസിഡന്റ് എം.എം.റെജിമോൻ, എന്നിവരുടെ

സാന്നിധ്യത്തിൽ യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് ഷാനോ ശശിധരാണ് അനുമോദിച്ചത്. പ്രസ്തുത ചടങ്ങിൽ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അശ്വിൻ പ്രതാപൻ, യൂത്ത് മൂവ്മെന്റ് കമ്മിറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗങ്ങളായ നന്ദഗോപൻ, അഭിജിത്ത്, അതുൽ റോയ് എന്നിവർ സന്നിഹിതരായി. കോട്ടയം യൂണിയൻ ചെങ്ങളം വടക്ക് എസ്എൻഡിപിയോഗത്തിലെ 267 നമ്പർ ശാഖാ യോഗ അംഗവും

ശാഖയുടെ പോഷക സംഘടനയായ 376 നമ്പർ യൂത്ത് മൂവ്മെന്റ് പ്രവർത്തകനായ കിഴക്കേച്ചിറ വീട്ടിൽ റെജിമോന്റെയും അജിതയുടെയും മകനാണ് അവിനാഷ്.
[2:44 pm, 27/2/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid