മാസ്ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ യുവതിയുടെയും യുവാവിന്റെയും കറക്കം; ശ്രദ്ധയിൽപ്പെട്ട കാർ യാത്രക്കാർ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; ഹോം ഗാർഡ് കൈകാണിച്ചിട്ടും നിർത്താതെ ഹെൽമറ്റില്ലാതെ ചീറിപ്പാഞ്ഞ് യാത്ര; വീഡിയോ പുറത്തായതോടെ വെട്ടിലായി പൊലീസ്

Spread the love

കട്ടപ്പന: മാസ്ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ കറക്കം. കട്ടപ്പന നഗരത്തിലൂടെ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് യുവതിയുടെയും യുവാവിന്റെയും ബൈക്ക് യാത്ര.

video
play-sharp-fill

പിന്നാലെയെത്തിയ കാർ യാത്രക്കാരാണ് നമ്പർ പ്ലേറ്റിൽ മാസ്‌ക് പതിപ്പിച്ചത് ശ്രദ്ധിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോ പകർത്തി. പിന്നിൽ യുവതി ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇടുക്കി കവല കട്ടപ്പന റോഡിലൂടെ യാത്ര ചെയ്ത വാഹനത്തെ ഹോം ഗാർഡ് കൈകാണിച്ചെങ്കിലും നിർത്താതെ മുന്നോട്ടുപൊയി.

മാസ്ക‌ വെച്ച് നമ്പബർപ്ലേറ്റ് മറച്ച് ടൗണിലൂടെ വേഗതയിൽ യാത്ര ചെയ്‌ത ഇരുവരുടെയും വീഡിയോ ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പരന്നതോടെ ഇവരെ പിടികിട്ടാതെ പോലീസും വെട്ടിലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group