റോഡുകൾ കോൺക്രീറ്റ് ചെയ്ത് കുമരകം മൂന്നാം വാർഡിലെ ജനങ്ങളുടെ ആവശ്യം നിറവേറ്റി വാർഡ് മെമ്പർ; ഏലച്ചേരി – കളത്തുവീട്, തൈത്തറ – പതിനഞ്ചിൽ റോഡുകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി.

Spread the love

കുമരകം : കുമരകം പഞ്ചായത്ത് വാർഡ് മൂന്നിലെ ഏലച്ചേരി – കളത്തുവീട്, തൈത്തറ – പതിനഞ്ചിൽ റോഡുകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പഞ്ചായത്ത് പ്രാദേശിക

വികസന ഫണ്ടിൽ നിന്നും അനുവദിച്ച 8 ലക്ഷം രൂപ മുടക്കിയാണ് റോഡുകൾ കോൺക്രീറ്റ് ചെയ്തത്. ഏലച്ചേരി – കളത്തുവീട് 100 മീറ്ററും തൈത്തറ – പതിനഞ്ചിൽ റോഡ് 130 മീറ്ററുമാണ്

കോൺക്രീറ്റ് ജോലികൾ പൂർത്തിയായതെന്ന് പഞ്ചായത്തംഗം രശ്‌മികല പറഞ്ഞു.
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റോഡ് നന്നാക്കുക എന്നത്. റോഡിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി ഭാഗങ്ങൾ അടുത്ത പദ്ധതിയിൽപ്പെടുത്തി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.