
കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ ആണ് ജോർജ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
നേരത്തെ ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുൻപ് നടത്തിയ വിദ്വേഷ പരാമർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി.സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
അതേസമയം കേസിൽ റിമാൻഡിലായതിന് പിന്നാലെ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജി വേരിയേഷനെ തുടർന്നാണ് പി.സി.ജോർജിനെ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത വിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി.ജോർജിനെ തിങ്കളാഴ്ച വൈകുന്നേരം ആറ് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്.
പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



