തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 15 മുതൽ 24 വരെ; മാർച്ച് 21ന് പൂരം; 15ന് വൈകിട്ട് 7 ന് തന്ത്രി താഴ്‌മൺമഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്; മാർച്ച് 8 ന് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 15 മുതൽ 24 വരെ നടക്കും. 21നാണ് തിരുനക്കര പൂരം. 15 ന് വൈകിട്ട് 7 ന് തന്ത്രി താഴ്‌മൺമഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും.

video
play-sharp-fill

മാർച്ച് 8 ന് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി. എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.

ദേവസ്വം ബോർഡ് മെമ്ബർ അഡ്വ.എ. അജികുമാർ പങ്കെടുക്കും നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉത്സവസന്ദേശം നൽകും. വൈസ് ചെയർമാൻ ബി.ഗോപകുമാർ സുവനീർ പ്രകാശനം നടത്തും. ക്ഷേത്രോപദേശക സമിതി ടി.സി ഗണേഷ് സ്വാഗതവും ഉപദേശക സമിതി സെക്രട്ടറി അജയ് ടി.നായർ നന്ദിയും പറയും. 9.30ന് വയലിൻ കച്ചേരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 16 ന് രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളിപ്പ്, 2 ന് ഉത്സവബലിദർശനം, രാത്രി 9 ന് കൊടിക്കീഴിൽ വിളക്ക്, കലാവേദിയിൽ വൈകിട്ട് 7ന് ഗാനമേള. 17ന് രാവിലെ 7.30ന് ശ്രീബലി എഴുന്നെള്ളിപ്പ്, രാത്രി 9ന് കൊടിക്കീഴിൽ വിളക്ക്, കലാവേദിയിൽ രാത്രി 10 ന് കഥകളി മഹോത്സവം. 18 ന് ഉച്ചയ്ക്ക് 2 ന് ഉത്സബലി ദർശനം, കലാവേദിയിൽ വൈകിട്ട് 7ന് ഗാനമേള 19ന് രാവിലെ 10.30ന് ആനയൂട്ട്, വൈകിട്ട് 6.30ന് കാഴ്ചശ്രീബലി, രാത്രി 10ന് കഥകളി മഹോത്സവം.

മാർച്ച് 20ന് രാവിലെ 7.30ന് ശ്രീബലി എഴുന്നെള്ളിപ്പ്, രാത്രി 9ന് കൊടിക്കീഴിൽ വിളക്ക്, 9.15ന് ആനന്ദനടനം. 21ന് വൈകിട്ട് 4ന് തിരുനക്കര പൂരം, പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും 75ൽപ്പരം കലാകാരൻമാരും പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം, തന്ത്രിമുഖ്യൻ താഴ്ചൺമഠം കണ്ഠരര് മോഹനരര് ഭദ്രദീപ പ്രകാശനം നടത്തും, 8.30ന് നൃത്തനാടകം.

22ന് വൈകിട്ട് 8.30ന് നാട്യലീലാതരംഗിണി. 23ന് രാവിലെ സ്പെഷ്യൽ പഞ്ചാരിമേളം കീഴൂട്ട് അനിയൻമാരാർ, 11ന് ആറാട്ടുസദ്യ കറിക്കുവെട്ട്, 8.30ന് ഗാനമേള, രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ് 24ന് രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 6ന് ആറാട്ട്, 6.30ന് തിരിച്ച് എഴുന്നള്ളിപ്പ്, കലാവേദിയിൽ രാവിലെ 10.30ന് ഗാനമേള, 5ന് നാദസ്വരക്കച്ചേരി, 8.30ന് സമാപനസമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് റ്റി.സി ഗണേഷ് അദ്ധ്യക്ഷതവഹിക്കും.

എം.എം രാധാകൃഷ്ണൻ, സുരേഷ് പരമേശ്വരൻ, എസ്.ശങ്കർ തുടങ്ങിയവർ പങ്കെടുക്കും പ്രദീപ് മന്നക്കുന്നം സ്വാഗതവും അജയ് റ്റി.നായർ നന്ദിയും പറയും. 10ന് സംഗീതസദസ്, രാത്രി 1.30ന് ആറാട്ട് എതിരേൽപ്പ്, പഞ്ചവാദ്യം, കൊടിയിറക്ക്.