
‘ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി അബ്രാം വരുന്നു, ആ വരവിനായി കാത്തിരിക്കൂ’; എല്‍ ത്രി സൂചന നല്‍കി മോഹൻലാല്‍; ഖുറേഷി അബ്രാമിന്റെ ക്യാരക്‌ടർ പോസ്റ്ററും വീഡിയോ അപ്‌ഡേറ്റും പുറത്ത്
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരൊന്നാകെ കാത്തിരിക്കുന്ന എമ്പുരാന്റെ ഏറ്റവും പ്രധാന ക്യാരക്‌ടറായ ഖുറേഷി അബ്രാമിന്റെ ക്യാരക്‌ടർ പോസ്റ്ററും വീഡിയോ അപ്‌ഡേറ്റും ഇന്ന് പുറത്തുവന്നിരിക്കുകയാണ്.
പ്രൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ രണ്ടം ഭാഗം എമ്പുരാന് ശേഷം എല്‍3കൂടിയുണ്ടാകും എന്ന സൂചന നല്‍കിയ വീഡിയോയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ലൂസിഫർ സിനിമയുടെ അവസാനം സ്‌റ്റീഫൻ നെടുമ്പള്ളിക്ക് ഖുറേഷി അബ്രാം എന്ന് മറ്റൊരു പേരും അയാള്‍ ഭരിക്കുന്ന മറ്റൊരു ലോകവുമുണ്ടെന്ന് അറിയിച്ചെങ്കില്‍ എമ്പുരാനില്‍ ഖുറേഷി അബ്രാമും അയാളുടെ ലോകവുമാണ് കാണാൻ പോകുന്നതെന്ന സൂചന ഇന്ന് പുറത്തുവന്ന വീഡിയോയില്‍ മോഹൻലാല്‍ നല്‍കുന്നുണ്ട്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മുഴുവൻ കഥയുമറിയാൻ മൂന്നാം ഭാഗവും നിങ്ങള്‍ കാണേണ്ടിവരുമെന്നും മോഹൻലാല്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0