സ്ഥാനത്തുനിന്ന്‌ മാറേണ്ടി വരുമെന്ന് ഇതുവരെ ആരും തന്നോട് പറഞ്ഞിട്ടില്ല, ‘എന്നെ മാറ്റിയാല്‍ എന്താണ് കുഴപ്പം? മാറ്റിക്കോട്ടെ, കോണ്‍ഗ്രസിനകത്ത് കിട്ടാവുന്നതെല്ലാം കിട്ടിയിട്ടുണ്ട്, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അനുസരിക്കും; കോണ്‍ഗ്രസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ സുധാകരന്‍

Spread the love

കണ്ണൂർ: സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍.

video
play-sharp-fill

സ്ഥാനത്തുനിന്ന്‌ മാറേണ്ടി വരുമെന്ന് ഇതുവരെ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അനുസരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

‘എന്നെ മാറ്റിയാല്‍ എന്താണ് കുഴപ്പം? മാറ്റിക്കോട്ടെ. എഐസിസിക്ക് എന്നെ മാറ്റണമെന്നാണെങ്കില്‍ അത് സ്വീകരിക്കാന്‍ തയ്യാറാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല. പരാതിയുമില്ല. ഞാനിപ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തൃപ്തനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിനകത്ത് കിട്ടാവുന്നതെല്ലാം കിട്ടിയിട്ടുണ്ട്. മാനസികമായി സംഘര്‍ഷാവസ്ഥയിലുള്ള ഒരാളല്ല ഞാന്‍. തൃപ്തനായ ഒരു മനസ്സിന്റെ ഉടമസ്ഥനാണ്. അതുകൊണ്ട് എനിക്കൊരു ആശങ്കയുമില്ല. ഭയപ്പാടുമില്ല. എ.ഐ.സി.സിക്ക് തീരുമാനിക്കാം. ആ തീരുമാനം എന്തുതന്നെയായാലും ഉള്‍ക്കൊള്ളും’ – സുധാകരന്‍ പറഞ്ഞു.