
ഡൽഹി: ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വന്‍കിട പാനീയ കമ്പനികള്‍.
കൊക്കക്കോള, പെപ്‌സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിര്‍മ്മാതാക്കളാണ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമ്പനികള്‍ക്കുള്ളത്.
അതേസമയം, പെറ്റ് ബോട്ടിലുകള്‍ക്ക് പകരം 30% റീസൈക്കിള്‍ഡ് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്.പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇന്ത്യയുടെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെ ചുവടുപിടിച്ച് രണ്ടുവര്‍ഷം മുൻപാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പലതവണ സമയപരിധി നീട്ടിയിട്ടും കമ്പനികള്‍ ഇത് പാലിക്കാന്‍ തയ്യാറായിരുന്നില്ല.



