സുഖമായി കിടന്ന് പോകാൻ ഇഷ്ടം; യാത്രക്കാര്‍ക്ക് പ്രിയം എസി കമ്പാര്‍ട്മെന്റുകളോട്; ‘പണം വാരി’ റെയില്‍വേ; ട്രെയിൻ യാത്രക്കാരുടെ മുൻഗണനകളിലെ മാറ്റം സൂചിപ്പിച്ച്‌ റെയില്‍വെയുടെ വരുമാന റിപ്പോർട്ട്

Spread the love

കോട്ടയം: രാജ്യത്തെ ട്രെയിൻ യാത്രക്കാരുടെ മുൻഗണനകളിലെ മാറ്റം സൂചിപ്പിച്ച്‌ റെയില്‍വെയുടെ വരുമാന റിപ്പോർട്ട്.

video
play-sharp-fill

കൊവിഡിന് ശേഷം യാത്രക്കാർ കൂടുതലും തിരഞ്ഞെടുക്കുന്നത് തേർഡ് എസി കമ്പാർട്മെന്റുകളാണെന്നും, ഇതിലൂടെയുളള വരുമാനം വർധിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.
റെയില്‍വേയുടെ 2024-25 വർഷത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരിക്കുന്നത് തേർഡ് എസി യാത്രക്കാരില്‍ നിന്നാണ്. മൊത്തം ടിക്കറ്റ് വരുമാനത്തിന്റെ 38%വും തേർഡ് എസിയില്‍ നിന്നാണ്. 80,000 കോടി രൂപയുടെ ആകെ ടിക്കറ്റ് വരുമാനത്തില്‍ 30,089 കോടി രൂപയാണ് തേർഡ് എസിയുടെ സംഭാവന.

കൊവിഡിന് മുൻപ് യാത്രക്കാർ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിരുന്നത് സെക്കൻഡ് ക്ലാസിലായിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം യാത്രക്കാർ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് തേർഡ് എസി കമ്പാർട്മെന്റുകളിലാണ്. 19% വളർച്ചയാണ് കഴിഞ്ഞ അഞ്ചുവർഷ കാലയളവില്‍ തേർഡ് എസി യാത്രക്കാരില്‍ ഉണ്ടായത്. കഴിഞ്ഞ വർഷം മാത്രം 26 കോടി ആളുകളാണ് തേർഡ് എസിയില്‍ യാത്ര ചെയ്തത്. 2019-20ല്‍ ഇത് 11 കോടി പേരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുമാനവർധനവിന്റെ ഭാഗമായി ട്രെയിനുകളില്‍ തേർഡ് എസി കമ്ബാർട്മെന്റുകളുടെ എണ്ണം റെയില്‍വേ വർധിപ്പിച്ചിരുന്നു. തേർഡ് എസി ഇക്കോണമി കോച്ചുകളും റെയില്‍വേ കൊണ്ടുവന്നു.

ഇതടക്കമുള്ള പല നടപടികളും, മെച്ചപ്പെട്ട സൗകര്യത്തോടെ യാത്ര ചെയ്യണമെന്ന് യാത്രക്കാർ ആഗ്രഹിക്കുന്നതുമാണ് തേർഡ് സിയിലെ വരുമാനവർധനവിന് കാരണമെന്നാണ് റെയില്‍വേ പറയുന്നത്.