പെട്രോൾ പമ്പിന് സമീപം കെഎസ്ആ‌‍ർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്ആ‌‍ർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം.

video
play-sharp-fill

വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്.

എതിർ ദിശകളിൽ വന്ന കെഎസ്ആ‌ർടിസിയുടെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.