
കുമരകം: സെന്റ് മാർക്സ് സി.എസ്.ഐ. പള്ളിയുടെ (ഉണ്ണിമാന്തറപ്പള്ളി) ശിലസ്ഥാപന കർമ്മം നാളെ (27-02-2025) വൈകുന്നേരം 5 മണിക്ക്. ഇടവക വികാരി റവ.ഡീക്കൻ അജോ മാത്യു,
പ്രെസ്സ്ബിറ്റർ ഇൻ ചാർജ് ആയിരിക്കുന്ന റവ.ഡോ.ജേക്കബ് ജോൺസന്റെയും സാന്നിധ്യത്തിൽ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ശിലസ്ഥാപന കർമ്മം നിർവഹിക്കുക.
വിശുദ്ധ മർക്കോസിൻ്റെ നാമത്തിൽ സ്ഥാപിതമായ സൗത്ത് കുമരകം സി.എസ്.ഐ. ദൈവാലയം (ഉണ്ണിമാന്തറപള്ളി) കുമരകം ഇടവട്ടത്ത് സ്ഥാപിതമായിട്ട് 165 വർഷങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നിടുകയാണ്. ആംഗ്ലിക്കൻ മിഷണറിയും പുരോഹിതനുമായിരുന്ന ആർച്ച് ഡീക്കൻ കോശി കോശിയുടെ നേതൃത്വത്തിൽ 1865 ൽ സ്ഥാപിച്ച ഈ ദൈവാലയം ദീർഘനാളുകൾ കുമരകത്തെ
പ്രാഥമിക വിദ്യാലയവും സാധാരണക്കാരുടെ ഇടയിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രവുമായിരുന്നു.



