
പത്തനംതിട്ടയിൽ 13 വയസ്സുകാരന് പിതാവിൻ്റെ ക്രൂരമർദ്ദനം; പിതാവ് മദ്യലഹരിക്ക് അടിമയെന്നു സൂചന; സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പോലീസിന് പരാതി നൽകി
പത്തനംതിട്ട: കൂടലിൽ 13 വയസ്സുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു. പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ബെല്റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. സി ഡബ്ല്യൂ സിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളത്.
സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിലേക്ക് പരാതി നല്കാന് ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്.
നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. രാജേഷ് എന്നയാളാണ് കുട്ടിയെ അടിക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിപ്പെട്ടത് അടുത്ത ബന്ധുക്കള്‍ തന്നെയാണ്. അതിനാല്‍ അവരും പരസ്യമായി പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്.

പത്തനംതിട്ടയിൽ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; 18 ചെറിയ ബോട്ടിലുകളിലായി സൂക്ഷിച്ച 40 ഗ്രാം ഹാഷിഷ് ഓയിൽ ആണ് പിടിച്ചെടുത്തത്
സ്വന്തം ലേഖകൻ
പത്തനംതിട്ട : പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ച ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ. പുല്ലാട് കാഞ്ഞിരപ്പാറ വട്ടമല പുത്തൻ വീട്ടിൽ സന്തോഷ് (43) നെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.
18 ചെറിയ ബോട്ടിലുകളിലായി സൂക്ഷിച്ച 40 ഗ്രാം ഹാഷിഷ് ഓയിൽ ആണ് പിടിച്ചെടുത്തത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ചതാണെന്ന് മയക്ക് മരുന്ന് എന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റയിലെടുത്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് അറസ്റ്റ്. ജില്ലയിൽ ഇതാദ്യമായാണ് ഹാഷിഷ് ഓയിൽ മാത്രമായി പിടിച്ചെടുക്കുന്നത്. കഴിഞ്ഞവർഷം റാന്നിയിൽ നിന്നും കഞ്ചാവിനൊപ്പം 36 ഗ്രാമുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ കോയിപ്രം മുട്ടുമണ്ണിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
സന്തോഷ് ഒരു കണ്ണി മാത്രമാണെന്നും, സംഘാംഗങ്ങൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുമ്പ് കഞ്ചാവും മറ്റുമായി പിടിയിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയതിനെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
കോയിപ്രം എസ് ഐ അനൂപ്, എസ് ഐ ഷൈജു, ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐമാരായ അജികുമാർ, മുജീബ്, സി പി ഓമാരായ ശ്രീരാജ് , മിഥുൻ, ബിനു, സുജിത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.