പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു; കേസിൽ 23കാരന് 39 വർഷം തടവും 16,500 രൂപ പിഴയും വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി

Spread the love

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 39 വർഷം തടവും 16,500 രൂപ പിഴയും വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി.

23കാരനായ കോട്ടയം ആനിക്കാട് സ്വദേശി ബിബിൻ ബാബുവിനെയാണ് ശിക്ഷിച്ചിരിക്കുന്നത്.

പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ൽ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പി എസ് മനോജ് ആണ് ഹാജരായത്.