
കോഴിക്കോട് : ചേവായൂർ നിരവധി അന്തർ ജില്ല മോഷണകേസ്സുകളിലെ പ്രതിയായ തമിഴ്നാട് നീലഗിരി സ്വദേശി മേലത്ത് വീട്ടില്‍ അബ്ദുള്‍ കബീർ (വാട്ടർ മീറ്റർ കബീർ-56) ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
2025 ഫെബ്രുവരി 19 ന് മലാപറമ്ബ് മോട്ടോ വലിയ പറമ്ബത്ത് വിമലേഷിന്റെ വീടിന്റെ പൂട്ട് പൊളിച്ച് ഇയാള്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതിയെ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ കല്‍പ്പറ്റ, താമരശ്ശേരി, കോട്ടയ്ക്കല്‍, കണ്ണൂർ ടൗണ്‍, മലപ്പുറം, ഫറോഖ്, മഞ്ചേരി, ചേവായൂർ, മെഡിക്കല്‍ കോളേജ് എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകള്‍ നിലവിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ ഇന്നലെ രാത്രി ഏഴ് മണിയോടെ ചെലവൂർ ഷാഫി ഉഴിച്ചില്‍ കേന്ദ്രത്തിനടുത്തുവെച്ച് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന്റെ പൂട്ട് പൊളിച്ചാണ് പ്രതി മോഷണം നടത്തിവന്നത്.



