
കോട്ടയം: നഗരസഭ ഓരോമാസവും നടപ്പാക്കുന്ന മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് നഗരസഭയ്ക്കൊപ്പം പങ്കാളികളാകുന്നതും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതുമായ വാർഡുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്വച്ഛ് ഭാരതമിഷനും ശുചിത്വമിഷനും കോട്ടയം നഗരസഭയും ചേർന്ന് അനുമോദനവും പുരസ്കാര വിതരണവും നടത്തി.
നഗരസഭാ കൗൺസിൽ ഹാളിൽ വച്ച് ഇന്ന് രാവിലെ 10.30ന് നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. 2025 ജനുവരിമാസത്തെ വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിൽ നിന്നും മികച്ച വാർഡുകൾക്കുള്ള സ്വച്ച് വാർഡ് പുരസ്ക്കാരം വാർഡ്-11 മുള്ളൻകുഴി, വാർഡ്-16-കഞ്ഞിക്കുഴി, വാർഡ്-20-കത്തീഡ്രൽ, വാർഡ്-26-പുളിനാക്കൽ, വാർഡ്-37-പാലമൂട്, വാർഡ്-48-താഴത്തങ്ങാടി, വാർഡ്-49-പഴയസെമിനാരി എന്നീ വാർഡുകളിലെ കൗൺസിലർമാർ ഏറ്റുവാങ്ങി.
സ്വച്ഛ് ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട എസ്.എച്ച്.മെഡിക്കൽ സെൻ്റർ കോട്ടയം, റബ്ബർബോർഡ് ഹെഡ്ഡ് ഓഫീസ് കോട്ടയം, Excelsior English School കോട്ടയം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളായ മറിയാമ്മ ജോസ്, തങ്കച്ചൻ ടി.ബി, ഷാജി ടി.ജി. എന്നിവർക്കും ബഹു. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പുരസ്കാരങ്ങൾ നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സന്തോഷ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, കൗൺസിലർമാരായ എം.പി. സന്തോഷ്കുമാർ മോളിക്കുട്ടി സെബാസ്റ്റ്യൻ, ജിബി ജോൺ, സിൻസി പാറേൽ, ബിജുകുമാർ പാറയ്ക്കൽ, ലിസ്സിമണിമല, എം.എസ്.വേണുക്കുട്ടൻ, ജൂലിയസ് ചാക്കോ, ഷൈനി ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുരസ്ക്കാരം ലഭിച്ച വ്യക്തികളും സ്ഥാപനങ്ങളുടെ അധികാരികളും തങ്ങളുടെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ വിശദീകരിച്ച് നഗരസഭയ്ക്ക് നന്ദി രേഖപ്പെടുത്തി.



