video
play-sharp-fill

വിവരാവകാശ രംഗത്തെ മികച്ച സേവനം ഏഴു പേർക്ക് പുരസ്കാരം

വിവരാവകാശ രംഗത്തെ മികച്ച സേവനം ഏഴു പേർക്ക് പുരസ്കാരം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിവരാവകാശ രംഗത്തെ മികച്ച സേവനത്തിന് ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ നല്‍കിയ ആദരവിന് സംസ്ഥാനത്തെ ഏഴ് പേര്‍ അര്‍ഹരായി. വിവരാവകാശികള്‍ ഗ്രൂപ്പ് അംഗളായ ജോയ് കൈതാരം, ധനരാജ് സുഭാഷ് ചന്ദ്രന്‍, രാജു വാഴക്കാല, മഹേഷ്‌ വിജയന്‍ എന്നിവരും ഖാലിദ് മുണ്ടപ്പള്ളി, മുണ്ടേല ബഷീര്‍, ജയറാം തൃപ്പൂണിത്തുറ എന്നിവരുമാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹനദാസില്‍ നിന്നും ആദരവ് ഏറ്റ് വാങ്ങിയത്.

ശനിയാഴ്ച എറണാകുളം  ചാവറ കള്‍ചറല്‍ സെന്ററില്‍ വെച്ച് നടന്ന ആര്‍.ടി.ഐ കേരള ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് വിവരാവകാശ പ്രവര്‍ത്തകരെ ആദരിച്ചത്. പ്രഫ: എം.കെ. സാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എന്‍.കെ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ: ഡി.ബി. ബിനു, സെക്രട്ടറി അഡ്വ: ജയകുമാര്‍, ട്രെഷറര്‍ കെ.എ. ഇല്യാസ് തുങ്ങിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group