
തിരുവന്തപുരം: അദ്ധ്യാപകനെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മർദിച്ചതായി പരാതി.
പെരിങ്ങമല ഇഖ്ബാല്‍ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപകനായ എ ബൈജുവിനാണ് മർദനമേറ്റത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
പാലോട് റേഞ്ച് ഓഫീസർ സുധീഷ് തന്നെ മർദിച്ചെന്ന് കാണിച്ചാണ് ബൈജു പരാതി നല്‍കിയത്. കാറില്‍ കോഴിക്കോട് നിന്ന് വരികയായിരുന്നു ബൈജു. ഇതിനിടയില്‍ മൈലങ്ങാട് വനത്തിനടത്തുവച്ച് സുധീഷ് കാറിന് കൈകാണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുധീഷ് യൂണിഫോമിലല്ലായിരുന്നു. അതിനാല്‍ത്തന്നെ താൻ വണ്ടി നിർത്തിയില്ലെന്ന് ബൈജു പറയുന്നു.
തുടർന്ന് റേഞ്ച് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ യൂണിഫോണിലുള്ള ഒരാള്‍ കാർ തടഞ്ഞു.
കുറച്ചുസമയത്തിനകം സുധീഷും അവിടെയെത്തി. വാക്കുതർക്കമുണ്ടാകുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സുധീഷ് പല തവണ തന്റെ മുഖത്തടിച്ചെന്നും ബൈജു ഒരു പറഞ്ഞു.



