എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റികകൊണ്ട്; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫ്‌നാൻ മാത്രമെന്ന് ഐജി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും; പ്രതി സഞ്ചരിക്കാൻ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കാലയിൽ പ്രതി അഫ്നാൻ മാത്രമെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ. എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക ഉപയോ​ഗിച്ചാണെന്നും ആയുധം കണ്ടെത്തിയെന്നും ഐജി വ്യക്തമാക്കി.

video
play-sharp-fill

കൂട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഐജി പറഞ്ഞു. പ്രതി സഞ്ചരിക്കാനുപയോ​ഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലവിൽ ഒന്നും പറയാറായിട്ടില്ല. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് നിലവിൽ പറയാൻ ആകില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നറിയണമെങ്കിൽ പരിശോധന ഫലം വരണം. നിലവിൽ പ്രതി ആശുപത്രിയിൽ ആയതിനാൽ കൂടുതൽ ചോദ്യം ചെയ്യാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group