video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMainട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയാനും കുറ്റക്കാരെ വേഗത്തിൽ നിയമത്തിനുമുന്നിലെത്തിക്കാനും പുതിയ പദ്ധതി; സംസ്ഥാനത്തെ...

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയാനും കുറ്റക്കാരെ വേഗത്തിൽ നിയമത്തിനുമുന്നിലെത്തിക്കാനും പുതിയ പദ്ധതി; സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ട്രാൻസ്ജെൻഡർ സംരക്ഷണ സെൽ വരുന്നു; പ്രവർത്തിക്കുക വനിതാ സെല്ലിനോട് ചേർന്ന്

Spread the love

കാസർകോട്: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയാനും കുറ്റക്കാരെ വേഗത്തിൽ നിയമത്തിനുമുന്നിലെത്തിക്കാനുമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ട്രാൻസ്ജെൻഡർ സംരക്ഷണ സെൽ (ടി.പി.സി.) വരുന്നു.

ജില്ലാ പോലീസ് ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന വനിതാ സെല്ലിനോട് ചേർന്നാകും ട്രാൻസ്ജെൻഡർ സംരക്ഷണ സെല്ലും പ്രവർത്തിക്കുക. വനിതാ സെൽ ഇൻസ്പെക്ടർ അല്ലെങ്കിൽ സബ് ഇൻസ്പെക്ടർക്കാകും മേൽനോട്ടച്ചുമതല. സംസ്ഥാനതലത്തിൽ ഡി.ജി.പി.യുടെ കീഴിലും ജില്ലാതലത്തിൽ ജില്ലാ മജിസ്ട്രേട്ടിനു കീഴിലും ട്രാൻസ്ജെൻഡർ സംരക്ഷണ സെൽ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും ദുർബല വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി ക്രമസമാധാനപാലന വിഭാഗം എ.ഡി.ജി.പി.യുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഡബ്ല്യു.സി.ഡബ്ല്യു.എസ്. സെല്ലിന് ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല ട്രാൻസ്ജെൻഡർ സംരക്ഷണ സെല്ലിന്റെ ചുമതലകൂടി നൽകി. ട്രാൻസ്ജെൻഡർ വ്യക്തികൾ നൽകുന്ന പരാതികൾ പരിഗണിക്കുകയും അവ സമയബന്ധിതമായി രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുകയും സംസ്ഥാനതല സെല്ലിന്റെ ചുമതലയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ തുടർച്ചയായാണ് ജില്ലാതല സെല്ലുകളും രൂപവത്കരിക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സെല്ലിലെ അംഗങ്ങൾക്ക് പോലീസ് സ്റ്റേഷനുകൾ, ലോക്കപ്പുകൾ എന്നിവ ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ സന്ദർശിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്യാം. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിതസാഹചര്യം ക്രിമിനൽ സംഘങ്ങൾ ചൂഷണം ചെയ്യുന്നതായുള്ള പരാതികളേറെയാണ്. ഇത് ഒഴിവാക്കാൻ അവർക്ക് കൗൺസലിങ് ഉൾപ്പെടെ നൽകേണ്ടിവരും.

നിലവിൽ വനിതാ സെല്ലുകളോട് ചേർന്ന് കൗൺസലിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വനിതാ സെല്ലുകളോട് ചേർന്ന് ജൻഡർ പ്രൊട്ടക്ഷൻ സെല്ലുകൾ വരുമ്പോൾ കൗൺസലിങ്ങിനുള്ള ഈ സൗകര്യവും പ്രയോജനപ്പെടുത്താം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments