video
play-sharp-fill

പെൻഷൻ തുക നൽകിയില്ല; അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

പെൻഷൻ തുക നൽകിയില്ല; അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പെൻഷൻ തുക നൽകാത്തതിന് അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ മകന്റെ ശ്രമം. കുമളി ചെങ്കര എച്ച്എംഎൽ എസ്‌റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് 70 വയസുള്ള അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വീട്ടുവാതിലിന്റെ താഴിൽ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
അമ്മ മരിയ സെൽവവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകൾ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകിൽ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണു കണക്ഷൻ വിച്ഛേദിച്ചത്.പെൻഷൻ തുക നൽകാത്തതിന് അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ മകന്റെ ശ്രമം. കുമളി ചെങ്കര എച്ച്എംഎൽ എസ്‌റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് 70 വയസുള്ള അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വീട്ടുവാതിലിന്റെ താഴിൽ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
അമ്മ മരിയ സെൽവവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകൾ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകിൽ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണു കണക്ഷൻ വിച്ഛേദിച്ചത്.