
പ്രേതത്തിന്റെ അടിയേറ്റ് യുവാവിന്റെ പുറം പൊളിഞ്ഞതായി വീഡിയോയും ഫോട്ടോയും ; കുമരങ്കരി-പറാല്‍-ചങ്ങനാശ്ശരി റോഡില്‍ സന്ധ്യയായാല്‍ യാത്ര ഭയപ്പെടുത്തുന്നതെന്ന് നാട്ടുകാർ
കുട്ടനാട് : കുമരങ്കരി-പറാല്‍-ചങ്ങനാശ്ശരി റോഡില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ രാത്രിയില്‍ പ്രേതം ആക്രമിച്ചതായുള്ള വ്യാജ പ്രചാരണം വ്യാപകം.
പ്രേതത്തിന്റെ അടിയേറ്റ് യുവാവിന്റെ പുറം പൊളിഞ്ഞതായുള്ള വീഡിയോയും ഫോട്ടോയും ഏതാനും ദിവസം മുമ്ബാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. ഇതോടെ സന്ധ്യയായാല്‍ അതുവഴിയുള്ള യാത്ര ആരും ഭയപ്പെടുന്ന അവസ്ഥയാണ്.
കിടങ്ങറ കുമരങ്കരി റോഡിലൂടെ സഞ്ചരിക്കുന്ന വെളിയനാട്, കാവാലം പഞ്ചായത്ത് നിവാസികള്‍ക്ക് എളുപ്പത്തില്‍ ചങ്ങനാശ്ശേരി ചന്തയിലെത്താൻ സഹായിക്കുന്ന പ്രധാന റോഡാണ് കുമരങ്കരി പറാല്‍. ജനവാസം വളരെ കുറഞ്ഞ ഇവിടെ പേരിന് പോലും വെളിച്ചമില്ല. സന്ധ്യയാകുന്നതോടെ റോഡ് വിജനമാകും. ഇതിന്റെ മറവില്‍ വ്യാജവാറ്റും മറ്റ് ലഹരി വസ്തുക്കളുടെ വില്പനയും തകൃതിയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ്. ഇക്കൂട്ടരാകാം വ്യാജ വീഡിയോയ്ക്ക് പിന്നിലെന്നാണ് ചില നാട്ടുകാർ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം എന്തായാലും നാട്ടില്‍ ഭീതി വിതച്ചിരിക്കുകയാണ്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന സംഘത്തെ എത്രയും വേഗം പിടികൂടി വെളിച്ചത്ത് കൊണ്ടുവരാൻ പൊലീസും എക്‌സൈസും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.