
കോട്ടയം : എംസി റോഡില്‍ നീലിമംഗലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഓട്ടോയുടെ ഉള്ളിൽ കുടിങ്ങിയ ഡ്രൈവറെ മുന്‍ ഗ്ലാസ് തകര്‍ത്ത് പുറത്തെടുത്തു.
കോട്ടയം ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ നിന്നും എത്തിയ സ്‌കൂട്ടറുമായി ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ മറിഞ്ഞു. ഓട്ടോയില്‍ നിന്നു പുക ഉയര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. അപകടത്തില്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group