
കോട്ടയം ജില്ലയിൽ നാളെ (25/02 /2025 ) നാട്ടകം, പുതുപ്പള്ളി, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (25/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള,ചിറയിൽ പാടം,ആർഎസ്പി,പുതിയ തൃക്കോവിൽകോവിൽ, പടിഞ്ഞാറേ നടതുടങ്ങിയ ഭാഗങ്ങളിൽ നാളെ 25-2 -2025 രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മലമേൽക്കാവ്, കല്ലുങ്കൽ കടവ്,നാൽക്കവല,ദമോദരൻ പടി, ബോട്ട് ജെട്ടി ട്രാൻസ് ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 25/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മീനടം സെക്ഷന്റെ പരിധിയിലുള്ള ആറാണി വട്ടക്കാവ് ട്രാൻസ്ഫർമറുകളിൽ നാളെ(25/02/25) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ തെ ക്കെപ്പടി,കൈപ്പനാട്ടു പടി,കുട്ടൻച്ചിറപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 25/02/25 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (25/02/2025) LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ വാക്കാപറമ്പ്, വാഴമറ്റം ഭാഗങ്ങളിൽ രാവിലെ 9.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വടവാതൂർ,മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ നാളെ (25.02.25) ഭാഗികമായി വൈദ്യതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെട്ടിപ്പടി, പൊയ്കമഠം, പെരിങ്ങള്ളൂർ ഭാഗങ്ങളിൽ 25/02/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിനാൽ, JTS IInd എന്നിവിടങ്ങളിൽ നാളെ ( 25/02/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.