
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാസാംസ്കാരിക വിഭാഗമായ കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാലു ദിവസം നീളുന്ന കെ.പി.എ.സി നാടകോത്സവത്തിന് നാളെ തിരി തെളിയും.
ഫെബ്രുവരി 25 മുതൽ 28 വരെ കെ.പി.എസ് മേനോൻ ഹാളിലാണ് നാടകങ്ങൾ അരങ്ങേറുക. എല്ലാ ദിവസവും നാടകത്തിന് മുമ്പ് പഴയ കാല നാടകഗാനാലാപനവും പ്രഭാഷണവും നടക്കും. 25ന് വൈകുന്നേരം 5ന് നാടകോത്സവം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസകൾ നേരും. തുടർന്ന് 6ന് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം അരങ്ങേറും. 26ന് വൈകുന്നേരം 5ന് പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണൻ. 6 മണിക്ക് നാടകം ‘ ഒളിവിലെ ഓർമ്മകൾ’.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 27ന് 5 മണിക്ക് മന്ത്രി വി.എൻ. വാസവൻ പ്രഭാഷണം നടത്തും. 6 മണിക്ക് നാടകം ‘മുടിയാനായ പുത്രൻ’.
ഫെബ്രവരി 28ന് 5മണിക്ക് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അവതരിപ്പിക്കുന്ന പ്രഭാഷണം. 6മണിക്ക് ‘ഉമ്മാച്ചു’ നാടകം അരങ്ങേറും. നാടകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.