
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം ; പഴനിയില്‍ രണ്ട് മലയാളികള്‍ മരിച്ചു
കോയമ്പത്തൂര്‍: പഴനിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തൃക്കലങ്ങോട് സ്വദേശികളായ മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡിലാണ് അപകടം.
അപകടത്തില്‍ മുഹമ്മദ് സദക്കത്തുള്ളയുടെ ഭാര്യ രണ്ട് വയസുള്ള മകള്‍ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്.
പിതാവും മകനും അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ക്രെയിനെത്തി കാര്‍ അപകട സ്ഥലത്തു നിന്നും മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0