
സിനിമ സമരവുമായി മുന്നോട്ട് പോകും, സിനിമ നിർത്തണമെന്ന് തീരുമാനിച്ചാൽ നിർത്തും, സിനിമ സമരം താരങ്ങള്‍ക്കെതിരെ അല്ല സര്‍ക്കാരിനെതിരെയാണ്, ആന്‍റണി പെരുമ്പാവൂര്‍ സംഘടനയ്ക്ക് എതിരെയാണ് സംസാരിച്ചത്, അദ്ദേഹവുമായി ചർച്ചയ്ക്കില്ലെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍
കൊച്ചി: സിനിമ സമരവുമായി മുന്നോട്ട് പോകുമെന്ന് ഫിലിം ചേമ്പര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമ നിർത്തണമെന്ന് തീരുമാനിച്ചാൽ നിർത്തും എന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍.
സിനിമ സമരം താരങ്ങള്‍ക്കെതിരെ അല്ലെന്നും സര്‍ക്കാറിനെതിരെയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ജിഎസ്ടിക്ക് പുറമേ എന്‍റര്‍ടെയ്മെന്‍റ് ടാക്സ് കേരളത്തിലും തമിഴ്നാട്ടിലുമാണ് ഉള്ളത് അത് സര്‍ക്കാര്‍ കുറയ്ക്കണം. സിനിമ സംഘടന ഭാരവാഹികളുടെ തിയറ്റര്‍ തന്നെ ലക്ഷങ്ങള്‍ നഷ്ടത്തിലാണ്.
സര്‍ക്കാര്‍ ടാക്സ് കുറച്ചാല്‍ അത്രയും നെറ്റ് കൂടുതല്‍ ലഭിക്കും അത് വലിയ ആശ്വസമാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. ആന്‍റണി പെരുമ്പാവൂര്‍ സംഘടനയ്ക്ക് എതിരെയാണ് സംസാരിച്ചത്. അദ്ദേഹവുമായി പോസ്റ്റിട്ടതിന് പിന്നാലെ ഒരു ചര്‍ച്ചയോ ആശയ വിനിമയമോ നടത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്‍റ് ഇല്ലാത്തതിനാലാണ് ഞാന്‍ സംഘടനയുടെ ചുമതല ഏറ്റെടുത്തത്. എന്നെക്കുറിച്ച് വാസ്തവ വിരുദ്ധമായ പോസ്റ്റിട്ടയാളുമായി സംസാരിക്കേണ്ട ആവശ്യം എനിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നിര്‍മ്മാതാവ് താരമായലും നിര്‍മ്മാതാവ് എന്നെയുള്ളൂ. ഞങ്ങള്‍ പറഞ്ഞ വിഷയങ്ങള്‍ അമ്മയുമായി സംസാരിക്കും. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം, കാരണം ഇവിടെ കളക്ഷന്‍ കുറവാണ്.
ഇത് ഒരു കൂട്ടായ്മയാണ് എല്ലാവര്‍ക്കും ഉത്തരവാദിത്വം വേണം. താരത്തിന് രണ്ട് കോടി പ്രതിഫലം കൊടുത്താല്‍ ഒരു കോടിയെങ്കിലും ലാഭം കിട്ടണ്ടെയെന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. നഷ്ടം വരുമ്പോള്‍ താരങ്ങളും അത് സഹിക്കണം. അതില്‍ വലിയ തെറ്റില്ല. പല തീയറ്ററുകളും ഇപ്പോള്‍ പണം നേടുന്നത് പോപ്പ്കോണ്‍ വിറ്റാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.