video
play-sharp-fill

‘ടിക്കറ്റില്ലെങ്കിൽ പോയി ജനറൽ കൊച്ചിൽ നിൽക്ക്’;  ജനറൽ കമ്പാർട്ട്മെന്റിലെ ടിക്കറ്റ് പോലുമില്ലാതെ എസി കോച്ചിൽ കയറിക്കിടന്ന പോലീസ് ഉദ്യോഗസ്ഥനോട് ടിടിഇ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ!

‘ടിക്കറ്റില്ലെങ്കിൽ പോയി ജനറൽ കൊച്ചിൽ നിൽക്ക്’; ജനറൽ കമ്പാർട്ട്മെന്റിലെ ടിക്കറ്റ് പോലുമില്ലാതെ എസി കോച്ചിൽ കയറിക്കിടന്ന പോലീസ് ഉദ്യോഗസ്ഥനോട് ടിടിഇ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ!

Spread the love

മുംബൈ:’വേലി തന്നെ വിളവ് തിന്നുക’ എന്ന പഴഞ്ചൊല്ല് കേൾക്കാത്ത മലയാളിയുണ്ടാകില്ല. സംരക്ഷിക്കേണ്ടവർ തന്നെ ഉപയോക്താക്കളാകുന്നതിനെ കുറിച്ചാണ് പഴഞ്ചൊല്ല്. സമാനമായ ഒരു അവസ്ഥയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഒരു ടിക്കറ്റും കൈയിലില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ യൂണിഫോമില്‍, ട്രെയിനിലെ എസി കോച്ചില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.

അദ്ദേഹത്തെ ടിടിഇ വന്ന് എഴുന്നേപ്പിച്ച് വിടുന്നതായിരുന്നു വീഡിയോ റെഡ്ഡിറ്റിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസി കമ്പാർട്ട്മെന്‍റിലെ ലോവര്‍ ബര്‍ത്തില്‍ നിന്നും യൂണിഫോം ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എഴുന്നേറ്റ് ഇരുന്ന് തന്‍റെ ഷൂ ലേസ് കെട്ടുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇയാളുടെ സമീപത്ത് തന്നെ ടിടിഇ നില്‍ക്കുന്നത് കാണാം.

‘ഔദ്ധ്യോഗിക യൂണിഫോം ധരിച്ചാല്‍ നിങ്ങളോട് ഒരു ടിടിഇ ടിക്കറ്റ് ആവശ്യപ്പെടില്ലെന്നാണോ നിങ്ങൾ കരുതിയത്?  നിങ്ങൾക്കൊരു ജനറല്‍ കോച്ച് ടിക്കറ്റ് പോലുമില്ല. എന്നിട്ടും നിങ്ങൾ എസി കോച്ചില്‍ കയറി കിടന്ന് ഉറങ്ങുന്നു.’ ടിടിഇ പോലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്നത് വീഡിയോയില്‍ കേൾക്കാം.

TTE confronts a cop for travelling without ticket in the AC coach
byu/Depressed-Devil22 inindianrailways

 

നിങ്ങളുടെ വീട് പോലെ നിങ്ങൾക്ക് എവിടെയും കിടന്നുറങ്ങാന്‍ പറ്റുന്ന ഒരു സ്ഥലമാണിത് എന്ന് നിങ്ങൾ കരുതിയോ? എല്ലാ ഒഴിഞ്ഞ സീറ്റുകളിലും യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥരാണോ? എഴുന്നേറ്റ് പോ. നിങ്ങൾ സ്ലീപ്പര്‍ കോച്ചിലേക്ക് പോകരുത് നേരെ ജനറലില്‍ പോയി നിൽക്ക്.

‘ ടിടിഇ പോലീസ് ഉദ്യോഗസ്ഥനോട് വിളിച്ച് പറയുന്നതും വീഡിയോയില്‍ കേൾക്കാം. വീഡിയോയ്ക്കോ താഴെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. ആരാണ് ട്രെയിന്‍ കോച്ചിലെ ബോസ് എന്ന് ടിടിഇ കാണിച്ച് കൊടുത്തുവെന്നായിരുന്നു ഒരു കുറിപ്പ്.

അതേസമയം ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കുറഞ്ഞത് 250 രൂപ പിഴ ഈടാക്കും എന്നിട്ടും പോലീസുകാരന് പിഴ ചുമത്താതിരുന്നതിനെ സമൂഹ മാധ്യമ ഉപയോക്താക്കൾ വിമര്‍ശിച്ചു.

ഇന്ത്യയല്ല ഭാരത്; ഇന്ത്യ എന്ന പേര് വെട്ടി റെയില്‍വേയും; റെയില്‍വേ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്‍റെ പേര് ഭാരത്‌ എന്നാക്കി മാറ്റിയിരിക്കുന്നത് 

ഇന്ത്യയല്ല ഭാരത്; ഇന്ത്യ എന്ന പേര് വെട്ടി റെയില്‍വേയും; റെയില്‍വേ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്‍റെ പേര് ഭാരത്‌ എന്നാക്കി മാറ്റിയിരിക്കുന്നത് 

Spread the love

 

സ്വന്തം ലേഖിക

 

ന്യൂഡൽഹി: ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കി റെയില്‍വേ മന്ത്രാലയവും. പാഠപുസ്തകങ്ങളില്‍ നിന്നും ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്ന് ആക്കണമെന്നാവശ്യപ്പെട്ട് എൻ.സി.ഇ.ആര്‍.ടി രംഗത്തെത്തിയതിന് പിന്നാലെയാണ് റെയില്‍വേയുടെയും തിരുത്ത്.

 

റെയില്‍വേ മന്ത്രാലയത്തിന്‍റെ ശിപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്‍റെ പേര് പരാമര്‍ശിക്കുന്നിടത്ത് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യക്ക് പകരം ഭാരത് എന്ന പേര് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭരണഘടനയില്‍ ഇന്ത്യ എന്നും ഭാരത് എന്നും പരാമര്‍ശിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭാരത് എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ വിദേശ രാഷ്ട്രതലവൻമാര്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ ഔദ്യോഗിക വിരുന്നിന്‍റെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന പേര് ഉപയോഗിച്ചത്. പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തില്‍ പരാമര്‍ശിച്ചിരുന്നത്.

 

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഇന്ത്യ എന്നാക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ സൂചിപ്പിക്കുന്നതാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു.