നൂറ് രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യം ; പിന്നാലെ ഹോട്ടലിനു നേരെ കല്ലേറ് ; ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്

Spread the love

കോഴിക്കോട്: കുന്ദമം​ഗലത്ത് ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്. കാരന്തൂർ മർക്കസ് കോളജിനു സമീപമുള്ള സ്പൂൺ മി എന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണം.

video
play-sharp-fill

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നു ഹോട്ടൽ അധികൃതർ പറയുന്നു. ഇതിനു പിന്നാലെ രണ്ടം​ഗ സംഘം വന്ന് ​ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നു.

കല്ലേറിൽ ചില്ല് തെറിച്ചാണ് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ല. കുന്ദമം​ഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group