
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിൽ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ആകെ 2,691 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
താൽപര്യമുള്ളവർ മാർച്ച് 5ന് മുൻപായി അപേക്ഷ നൽകുക. ഇന്ത്യയൊട്ടാകെ നിയമനം നടക്കുക. കേരളത്തിൽ 118 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ഡിഗ്രി യോഗ്യത നേടിയിരിക്കണം. സർട്ടിഫിക്കറ്റുകൾ 1/04/2021 ന് ശേഷം നേടിയിരിക്കണം. അപ്രന്റീസ് ട്രെയിനിങ് തസ്തികയിലേക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ, ഒബിസി വിഭാഗക്കാർക്ക് 800 രൂപയും ജിഎസ്ടിയും നൽകണം. വനിതകൾക്ക് 600 രൂപ+ ജിഎസ്ടി, എസ്.സി/ എസ്.ടി 600 രൂപ + ജിഎസ്ടി, ഭിന്നശേഷിക്കാർ 400 രൂപ + ജിഎസ്ടി എന്നിങ്ങനെയാണ് ഫീസ് അടയ്ക്കേണ്ടത്.
താൽപര്യമുള്ളവർ കേന്ദ്ര സർക്കാർ നാഷണൽ അപ്രന്റീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുക. അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കണം.



