video
play-sharp-fill

ഓടി കൊണ്ടിരുന്ന കാറിനു തീ പിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടി കൊണ്ടിരുന്ന കാറിനു തീ പിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കൊച്ചി: കളമശ്ശേരിയിൽ ഓടി കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. എൻഎഡി ശാന്തി​ഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നതിനെ തുടർന്നു ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

കാറിന്റെ മുൻവശം പൂർണമായും കത്തി നശിച്ചു. തീ ഉയരുന്നതു കൊണ്ടു പ്രദേശവാസികൾ സമീപത്തെ വീട്ടിൽ നിന്നു പൈപ്പ് ഉപയോ​ഗിച്ചു വെള്ളം അടിച്ച് തീ അണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group