
നിൽപ്പും നടപ്പും പോലീസ് ലുക്കിൽ! കാറിൽ പെപ്പര്‍ സ്പ്രേയും കട്ടിങ് പ്ലെയറും ചുറ്റികയുമടക്കമുള്ള ആയുധങ്ങൾ ; കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടെത്തിയ ഹൈവേ കവർച്ചാസംഘം പിടിയിൽ
പാലക്കാട് : ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗം സംഘം പിടിയിലായത്.
കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയില്‍ കുഴല്‍പ്പണ സംഘത്തെ ലക്ഷ്യമിട്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്ണു രാജ്, കണ്ണൂർ കാടാച്ചി സ്വദേശി പ്രജേഷ്, കൂത്തുപറമ്ബ് സ്വദേശി ഷിജിൻ ,ആലപ്പുഴ കായംകുളം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴല്‍പ്പണ സംഘത്തെ ലക്ഷ്യമിട്ടാണ് സംഘം സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നയതിനെ തുടര്‍ന്ന് കസബ പൊലീസും വാളയാര്‍ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജ നമ്ബര്‍ പ്ലേറ്റുകളുമടക്കം കണ്ടെടുത്തു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ബോര്‍ഡ് വെച്ച ഇന്നോവ കാറിലാണ് സംഘമെത്തിയത്.
ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറടക്കം രണ്ടു പേരാണ് രക്ഷപ്പെട്ടത്. കോയമ്ബത്തൂരില്‍ നിന്നും വരുന്ന കുഴല്‍പ്പണ സംഘത്തെ ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് പിന്നില്‍ മറ്റു സംഘങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. കാറിന് മുന്നിലും പിന്നിലും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ബോര്‍ഡ് പതിപ്പിച്ചിരുന്നു. കാറില്‍ നിന്ന് പെപ്പര്‍ സ്പ്രേ, കട്ടിങ് പ്ലെയര്‍ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.