കോഴി വ്യാപാരിയെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി ഗോവ വിമാനത്താവളത്തില്‍ പിടിയിൽ

Spread the love

കാഞ്ഞങ്ങാട്: പൂച്ചക്കാട് സ്വദേശിയെ ബൈക്കില്‍ കാറിടിച്ച്‌ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഗോവ വിമാനത്താവളത്തില്‍ പിടിയില്‍.

പൂച്ചക്കാട് ചെറിയപള്ളിക്ക് സമീപത്തെ മുഹമ്മദ് റാഫിയാണ് (35) പിടിയിലായത്. പൂച്ചക്കാട്ടെ കെ.എം. മുഹമ്മദ് കുഞ്ഞിയെ (44) വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

രണ്ടുദിവസം മുമ്ബ് രാത്രിയാണ് വധശ്രമമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ കാറിടിച്ചു വീഴ്ത്തി ഇരുമ്ബുവടി കൊണ്ട് കൈകാലുകള്‍ അടിച്ചൊടിക്കുകയായിരുന്നു. യുവാവ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. നാലുപേരെ പ്രതി ചേർത്ത് ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെയാണ് റാഫി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി രാജ്യം വിടാൻ സാധ്യതയുള്ളതായി മനസ്സിലാക്കി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് വിമാനത്താവളത്തില്‍ പിടിയിലായത്. പ്രതിയെ ബേക്കല്‍ പൊലീസ് ഗോവയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പൂച്ചക്കാട് വീട് തീവെച്ച്‌ നശിപ്പിച്ചതിന് പിന്നാലെയായിരുന്നു ചാമുണ്ഡിക്കുന്നിലെ കോഴി വ്യാപാരിയായ മുഹമ്മദ് കുഞ്ഞിയെ ചേറ്റുകുണ്ട് സർക്കാർ കിണറിനടുത്ത് വധിക്കാൻ ശ്രമിച്ചത്. വീട് തീവെപ്പിലും പ്രതിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.