
ഡൽഹി: എ ഐ സാങ്കേതികവിദ്യയില്‍ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കും. മന്‍കീ ബാത്തില്‍ പ്രദാനമന്ത്രി ഇക്കാര്യം അറിയിച്ചു
ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയുടെയും ISRO യുടെയും നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ എടുത്തു പറഞ്ഞുബഹിരാകാശ മേഖലയില്‍ ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാൻ സാധിച്ചു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വർദ്ധിച്ചു എന്നും സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപുറമെ പുലികളിയെ കുറിച്ചും ഇത്തവണത്തെ മൻകിബാത്തില്‍ പരാമർശം ഉണ്ടായി. പുലികളി ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ വനവുമായും വന്യജീവികളുമായും ബന്ധപ്പെട്ട് കിടക്കുന്നവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതില്‍ ആദിവാസികള്‍ വഹിക്കുന്ന പങ്കിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.