video
play-sharp-fill

പിസി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ  കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ ?പിസി ജോർജിനെ വേട്ടയാടുന്നത് ദേശവിരുദ്ധ ശക്തികൾക്ക് കരുത്ത് പകരും; ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ.ഹരി

പിസി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ ?പിസി ജോർജിനെ വേട്ടയാടുന്നത് ദേശവിരുദ്ധ ശക്തികൾക്ക് കരുത്ത് പകരും; ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ.ഹരി

Spread the love

കോട്ടയം : പിസി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ എന്ന് ബിജെപി നേതാവ് എൻ. ഹരി .ഗണപതി മിത്താണെന്ന് പരസ്യമായി പ്രതികരിച്ച ഭരണഘടന പദവിയിലുള്ള സിപിഎം നേതാവിനെതിരെ ഒരു ചെറുവിരൽ അനക്കിയോ. ഹൈന്ദവരെയും ഹൈന്ദവ ആരാധനാമൂർത്തികളെയും അവഹേളിക്കുന്നത് സിപിഎം ഭരണകൂടത്തിന് ഒരു രസമാണ്.

ഈരാറ്റുപേട്ട ഉൾപ്പെടെ പല സ്ഥലങ്ങളിലും രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുകയും അവരുടെ പിന്തുണയോടെ അങ്ങേയറ്റം ദേശദ്രോഹപരമായ സംഭാഷണവും പ്രവർത്തനങ്ങളും നടത്തുന്നതും ഇതിനകം തന്നെ പുറത്തു വന്നിട്ടുള്ളതാണ്.ഇത്തരം നടപടിക്കെതിരെ സല്യൂട്ട് അടിച്ചു നിൽക്കുന്ന കേരള പോലീസ് അത് അത് ചൂണ്ടിക്കാട്ടിയതിന് നടപടിക്ക് ശ്രമിക്കുന്നത് അനീതിയാണ്. ഇരട്ട നീതിയാണ്.

തൃത്താലയിൽ ഹമാസ് നേതാക്കന്മാരുടെ ചിത്രം ഉയർത്തി പരേഡ് നടത്തിയത് രണ്ടാഴ്ച മുമ്പാണ്. പ്രതിഷേധം ഉയർന്നിട്ട് പോലും കേരള പോലീസ് എന്ത് നടപടിയാണ് ഇവിടെ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിസി ജോർജ് താൻ ഇത്തരം ഒരു പ്രസ്താവന നടത്തിയ സാഹചര്യം വിവരിച്ചിരുന്നു.അതിൽ ആർക്കെങ്കിലും ‘വേദനയുണ്ടായെങ്കിൽവൈകാതെ ഖേദവും പ്രകടിപ്പിച്ചിരുന്നുരാജ്യാന്തര തീവ്രവാദ ശക്തികൾക്കെതിരെ പ്രതികരിച്ചിട്ടുള്ള പിസി ജോർജിനെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. പിസി ജോർജ് നടത്തിയ പ്രസ്താവനകൾ മതനിരപേക്ഷ മേലങ്കി അണിയുന്ന വിഷ സർപ്പങ്ങളുടെ പ്രസ്താവനകളും കേരളീയ സമൂഹത്തിൽ ഉണ്ട്. ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ വരണ്ട.. പിസി ജോർജിനെതിരെയുള്ള ഏത് നീക്കവും ചെറുക്കാനുള്ള കരുത്ത് അദ്ദേഹത്തിനും, പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും ഇന്നുണ്ട്. എന്തു നടപടിയെടുത്താലും തീവ്രവാദ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ല.വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും.

ഈരാറ്റുപേട്ട തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന് റിപ്പോർട്ട് ചെയ്ത ഉന്നതപോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി റിപ്പോർട്ട് തിരുത്തിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്.

കേരളത്തിലെ ഹൈന്ദവ സമൂഹത്തെ കടന്നാക്രമിക്കുന്നതിൽ സിപിഎം നേതാക്കൾ കഴിഞ്ഞ കുറെ കാലങ്ങളായി മത്സരിക്കുകയാണ്.ശബരിമല പ്രക്ഷോഭകാലത്ത് കോവർ കഴുത എന്നു വരെ ഹിന്ദു പുരോഹിതരെ ഒരു മുൻമന്ത്രി ആക്ഷേപിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തിടെ നടത്തിയ പരാമർശവും കേരളം മറന്നിട്ടില്ല.പിണറായി സർക്കാരിൻറെ ഒരു മത വിഭാഗത്തോടുള്ള പ്രീണനം കഴിഞ്ഞ 10 വർഷങ്ങളിൽ വളരെ പ്രകടമായിരുന്നു.