video
play-sharp-fill
ആദ്യസിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‌ക്കെ യുവ സംവിധായകൻ റെയിൽ പാളത്തിൽ മരിച്ചനിലയിൽ.

ആദ്യസിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‌ക്കെ യുവ സംവിധായകൻ റെയിൽ പാളത്തിൽ മരിച്ചനിലയിൽ.

സ്വന്തം ലേഖിക

കോഴിക്കോട് : യുവ ചലച്ചിത്ര സംവിധായകനെ റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നവാഗത സംവിധായകനായ അരുൺ വർമ്മയെയാണ് അത്താണി ആനേടത്ത് റെയിൽ പാളത്തിൻമേൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് അരുണിന്റെ മരണം.അരുൺ വർമയെ നാല് ദിവസം മുമ്പ് കാണാതായിരുന്നു. അരുണിനു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. ആകാശ് ജോൺ കെന്നടിയുടെ തിരക്കഥയിൽ ഷൈൻ നിഗത്തെ നായകനാക്കി അരുൺ സംവിധാനം
ചെയ്യുന്ന ആദ്യ സിനിമയായ ‘തഗ് ലൈഫ് ‘ ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.