
കുടുംബശ്രീക്ക് കീഴില്‍ ജോലി നേടാന്‍ അവസരം; കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്; ഉടൻ അപേക്ഷിക്കാം
കോട്ടയം: കുടുംബശ്രീക്ക് കീഴില്‍ ജോലി നേടാന്‍ അവസരം.
കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (KS NRO)യിലേക്ക് അക്കൗണ്ടന്റ് തസ്തികയിലാണ് നിയമനം.
സംസ്ഥാന ഗ്രാമീണ ജീവിത മിഷനുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനമാണ് കുടുംബശ്രീ NRO. കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് നേരിട്ട് റിക്രൂട്ട്മെന്റ് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്
കുടുംബശ്രീ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനിലേക്ക് അക്കൗണ്ടന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 1.
പ്രായപരിധി
30 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.01.1995ന് ശേഷം ജനിച്ചവരായിരിക്കണം.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ എംകോം ബിരുദം.
ടാലി പരിചയം.
ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം.
ഏതെങ്കിലും പ്രശസ്തമായ ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട്സ്/ അഡ്മിന്‍ വകുപ്പില്‍ 3 വര്‍ഷമെങ്കിലും ജോലി ചെയ്തുള്ള പരിചയം.
സര്‍ക്കാര്‍ പ്രോജക്ടുകളില്‍ അക്കൗണ്ടിങ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഹിന്ദി ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ മാസം ശമ്പളമായി ലഭിക്കും. പുറമെ 1000 രൂപ കമ്മ്യൂണിക്കേഷന്‍ അലവന്‍സും ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സെന്റര്‍ ഫോര്‍ മാനേജ്മെന്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.