video
play-sharp-fill

പട്ടയത്തിലെ തെറ്റുതിരുത്താൻ കൈക്കൂലിയായി ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ ; ആദ്യ ഗഡുവായി 50000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

പട്ടയത്തിലെ തെറ്റുതിരുത്താൻ കൈക്കൂലിയായി ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ ; ആദ്യ ഗഡുവായി 50000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

Spread the love

മലപ്പുറം: തിരുവാലിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. തിരുവാലി വില്ലേജ് അസിസ്റ്റന്റ് നിയാമത്തുള്ളയാണ് പിടിയിലായത്.

പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴര ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആദ്യഗഡുവായ 50,000 രൂപ വാങ്ങുമ്ബോഴാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്.

തിരുവാലി സ്വദേശിയാണ് പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയത്. കൈക്കൂലിയായി ഏഴര ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റന്റായ നിയാമത്തുള്ള ആവശ്യപ്പെട്ടത്. ആദ്യഗഡുവായി രണ്ട് ലക്ഷം രൂപ തരണമെന്നും പറഞ്ഞു. പ്രദേശവാസി അപ്പോള്‍ത്തന്നെ പരാതിയുമായി വിജിലൻസിനെ സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസിന്റെ നിർദേശപ്രകാരം ഇയാള്‍ നിയാമത്തുള്ളയെ വിളിക്കുകയും ആദ്യഗഡുവായി 50,000 രൂപ നല്‍കാം എന്ന് പറയുകയും ചെയ്തു. ഈ തുക കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം കയ്യോടെ പിടിച്ചത്.

വസ്തുവിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി;  പാലക്കാട് വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ;  ഇതേ ഭൂമിയുടെ പട്ടയം ശരിയാക്കുന്നതിനായി പരാതിക്കാരനിൽ നിന്ന്  മുൻപും സുരേഷ് കുമാർ  കൈക്കൂലി വാങ്ങിയിരുന്നു

സ്വന്തം ലേഖകൻ

പാലക്കാട്: വസ്തുവിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറാണ് വിജിലൻസിന്‍റെ പിടിയിലായത്.

പാലക്കയം വില്ലേജ് പരിധിയിൽ 45 ഏക്കർ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. സുരേഷ് കുമാറിന്റെ ഫോണിൽ വിളിച്ചപ്പോൾ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളജിൽ എത്താനാണ് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസിനെ അറിയിക്കുകയായിരുന്നു. മണ്ണാർക്കാട് കോളജിനു മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇതേ വസ്തു എൽ.എ പട്ടയത്തിൽ പെട്ടതല്ലായെന്ന സർട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കൽ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും കൈവശാവകാശ സർട്ടിഫിക്കറ്റിനായി അഞ്ച്മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടർന്നാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോഴും കൈക്കൂലി ആവശ്യപ്പെട്ടത്.