കോട്ടയത്ത് വയോധികയെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു ; മിനിറ്റുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ഗാന്ധി നഗർ പോലീസ്

Spread the love

കോട്ടയം : ഗാന്ധിനഗറിൽ വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് മിനുറ്റുകൾക്കകം ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. ഗാന്ധിനഗർ ആറാട്ടുകടവ് മറ്റത്തിൽ  ഗോവിന്ദ്(19) ആണ് പിടിയിലായത്.

ഗാന്ധിനഗർ ഫെഡറൽ ബാങ്കിന് സമീപം ഇന്ന് വൈകീട്ടായിരുന്നു സംഭവം, അംഗനവാടിയിൽ നിന്ന് കുട്ടികളെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഗാന്ധിനഗർ പാളത്തളപ്പിൽ ലിസമ്മ ജേക്കബിനെ തടഞ്ഞു നിർത്തി മർദ്ദിച്ച് അവശയാക്കിയ ശേഷം കഴുത്തിൽ ഉണ്ടായിരുന്ന രണ്ട് പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

തുടർന്ന് വയോധിക ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഗാന്ധി നഗർ പോലീസിൽ വിവരം അറിയിക്കുകയും പ്രതിയെ നിമിഷങ്ങൾക്കുള്ളിൽ തന്നെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ എസ്എച്ച്ഒ ടി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.