video
play-sharp-fill
18 വർഷം മല കയറിയ സലിം കുമാറിനെ യുക്തിവാദിയാക്കിയത് അയ്യപ്പ സ്വാമിയാണന്ന്: താന്‍ എങ്ങനെ യുക്തിവാദിയായി എന്നതിന്റെ കാരണം തുറന്നു പറയുകയാണ് നടൻ.

18 വർഷം മല കയറിയ സലിം കുമാറിനെ യുക്തിവാദിയാക്കിയത് അയ്യപ്പ സ്വാമിയാണന്ന്: താന്‍ എങ്ങനെ യുക്തിവാദിയായി എന്നതിന്റെ കാരണം തുറന്നു പറയുകയാണ് നടൻ.

കൊച്ചി: മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ സലീം കുമാര്‍ ഇപ്പോഴിതാ 18 വര്‍ഷത്തോളം ശബരിമല കയറിയ താന്‍ എങ്ങനെ യുക്തിവാദിയായി എന്നതിന്റെ കാരണം തുറന്നു പറയുകയാണ്.

മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് മലയാള സിനിമയില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം നേടിയ താരമാണ് സലീം കുമാര്‍. തന്റെ കൈകളില്‍ നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല തികച്ചും സീരിയസ്സായ കഥാപാത്രങ്ങളുമടക്കം എല്ലാം ഭദ്രമാണെന്ന് അഭിനയമികവിലൂടെ

തെളിയിച്ച കലാകാരന്‍. നടന്‍ മാത്രമല്ല സംവിധായകനും എഴുത്തുകാരനും കൂടിയായ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെ തന്റെ അഭിനയമികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ വ്യക്തി ജീവിതത്തിലും നിലപാടുകളും അഭിപ്രായങ്ങളും കാത്തുസൂക്ഷിക്കുകയും അത് തുറന്നു പറയുകയും ചെയ്യുന്ന ഒരു അഭിനേതാവ് കൂടിയാണ് സലീം കുമാര്‍. പലപ്പോഴും താരത്തിന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

ഇപ്പോഴിതാ 18 വര്‍ഷത്തോളം ശബരിമല കയറിയ താന്‍ എങ്ങനെ യുക്തിവാദിയായി എന്നതിന്റെ കാരണം തുറന്നുപറയുകയാണ് സലീം കുമാര്‍. നടന്‍ മുരളിമായുള്ള ആത്മബന്ധത്തെക്കുറിച്ച്‌ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലാണ് താരം ഇതേക്കുറിച്ച്‌ തുറന്നുപറഞ്ഞത്. ദൈവമില്ലെന്ന് തനിക്ക് കാണിച്ചുതന്നത് അയ്യപ്പ സ്വാമിയാണെന്നും താരം പറഞ്ഞു.

ഇത്രയ്ക്കും ഹൃദയ ശുദ്ധിയുള്ള ഒരു മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അദ്ദേഹം പക്കാ കമ്മ്യൂണിസ്റ്റുകാരനാണ്, എന്നാല്‍ അദ്ദേഹം അമ്പലത്തില്‍ പോയി പ്രസാദം എനിക്ക് തന്നിട്ടുണ്ട്. എന്നെ പോലെ യുക്തിവാദിയല്ല. എനിക്ക് അനുഭവമുള്ളത് കൊണ്ടാണ് ഞാന്‍ യുക്തിവാദിയായത്. ഞാന്‍ 18 വര്‍ഷം ശബരിമലയ്ക്ക് പോയ ആളാണ്. ദൈവമില്ലെന്ന് എനിക്ക് കാണിച്ചു തന്നത് അയ്യപ്പ സ്വാമിയാണ്.

ഞാന്‍ തൊഴുത് മുകളിലോട്ട് നോക്കിയപ്പോഴാണ് മുകളില്‍ തത്വമസി എന്ന് എഴുതിവച്ചത് കണ്ടത്. തത്വമസി എന്നുവച്ചാല്‍ അത് നീയാകുന്നു എന്നാണ്. അത് ഞാന്‍ ആണെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവിടെ വരുന്നത്. എങ്ങും പോകേണ്ട കാര്യമില്ലല്ലോ. ഞാനാണ് ഈശ്വരന്‍ എന്നാണ് പറയുന്നത്.

നമുക്ക് സങ്കടം പറയാന്‍ ദൈവം തന്നെ വേണമെന്നില്ലല്ലോ? നിങ്ങള്‍ നിങ്ങളുടെ കൂട്ടാളികളോട് പറയുക, നിങ്ങളുടെ സുഹൃത്തുക്കളോട് പറയുക. ഇന്നേവരെ എന്റെ കാര്യമൊന്നും നടത്തിത്തന്നിട്ടില്ല. ദൈവങ്ങള്‍ ഒരുപാട് പൈസ വാങ്ങിച്ചിട്ടുണ്ട്. എന്ത് പ്രാര്‍ത്ഥിച്ചാലും ഇന്നേവരെ ഒന്നും നടന്നിട്ടില്ല…” സലീം കുമാര്‍ പറയുന്നു.