video
play-sharp-fill
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണം ; പുതിയ നിർദേശവുമായി മോട്ടർ വാഹന വകുപ്പ്

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണം ; പുതിയ നിർദേശവുമായി മോട്ടർ വാഹന വകുപ്പ്

തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് മോട്ടർ വാഹന വകുപ്പിന്റെ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്‌ട് കാരേജ് വാഹനങ്ങളിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാണ്.

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും സർക്കുലർ എത്തി.

 

വാഹനങ്ങളുടെ മുൻ, പിൻ ഭാഗങ്ങള്‍, ഉള്‍വശം എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന വിധം റെക്കോഡിങ് ഉള്ള മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദേശത്തില്‍ പറയുന്നത്. കൂടാതെ രാത്രി ദൃശ്യങ്ങള്‍ പകർത്തുന്നതും, ഡ്രൈവറുടെ ക്ഷീണം, ഉറക്കം, മൊബൈല്‍ ഉപയോഗം തുടങ്ങിയവ തിരിച്ചറിയാൻ

സഹായിക്കുന്ന സെൻസിങ് സവിശേഷതകള്‍ ഉള്ള ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ കാബിൻ, പാസഞ്ചേഴ്സ് കമ്ബാർട്ട്മെന്റ് എന്നിവയെ വേർതിരിക്കാൻ കട്ടിയുള്ളതും ഇരുണ്ടതുമായ കർട്ടനുകള്‍ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.