
അലക്കിയ വസ്ത്രങ്ങള്‍ എളുപ്പത്തിന് വേണ്ടി വീടിനുള്ളില്‍ ഇടുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കണം; ഈ കാര്യങ്ങള്‍ ഒഴിവാക്കാം
കോട്ടയം: അലക്കിയ വസ്ത്രങ്ങള്‍ എളുപ്പത്തിന് വേണ്ടി നമ്മള്‍ മുറിക്കുള്ളിലോ വീടിനുള്ളിലോ ഒക്കെ വിരിച്ചിടാറുണ്ട്. വസ്ത്രങ്ങള്‍ ഉണക്കേണ്ടത് തീർച്ചയായും സൂര്യപ്രകാശം അടിച്ചാണ്.
എന്നാല്‍ ചില സമയങ്ങളില്‍ നമ്മള്‍ അലക്കിയ വസ്ത്രങ്ങള്‍ ശ്രദ്ധയില്ലാതെ വീടിനുള്ളില്‍ ഉണങ്ങാൻ ഇടാറുണ്ട്. ഈ പ്രവണത നല്ലതല്ല. ഇത് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കും. വസ്ത്രങ്ങള്‍ വീടിനുള്ളില്‍ ഉണങ്ങാൻ ഇടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. നനഞ്ഞ വസ്ത്രങ്ങള്‍ മുറിക്കുള്ളില്‍ ഇടുന്നത് വായുവില്‍ ഈർപ്പത്തെ കൂട്ടുകയും ഇത് പൂപ്പല്‍ പോലുള്ള ഫങ്കസുകള്‍ വളരാനുള്ള സാഹചര്യം വർധിപ്പിക്കുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. സ്ഥിരമായി നനഞ്ഞ തുണികള്‍ ഉണക്കാൻ ഇടുന്നത് വീടിനുള്ളില്‍ ഈർപ്പവും പൂപ്പലും സ്ഥിരമായി ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
3. വെന്റിലേഷൻ തീരെയുമില്ലാത്ത വീടുകളില്‍ പൂപ്പല്‍ എളുപ്പമുണ്ടാകും.
4. വീടിനുള്ളില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കാൻ ഇടുമ്ബോള്‍ അതില്‍നിന്നും ദുർഗന്ധമുണ്ടാവാൻ കാരണമാകും. വസ്ത്രങ്ങള്‍ ഉണങ്ങി കഴിഞ്ഞാലും ഈ ഗന്ധം അതുപോലെ ഉണ്ടാകും.
5. വായു സഞ്ചാരം കുറവുള്ള മുറിയിലാണെങ്കില്‍ വസ്ത്രങ്ങള്‍ ഉണങ്ങാൻ സാധാരണയെക്കാളും അധിക സമയമെടുക്കും.
6. പൂപ്പല്‍ അധികമായി മുറിയിലുണ്ടെങ്കില്‍ ഇത് അലർജി ഉണ്ടാക്കും. തുമ്മല്‍, ചൊറിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും.
7. അമിതമായ പൂപ്പല്‍ ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആസ്ത്മ പോലുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഇത് ഉണ്ടാക്കും.