
ബാക്കി പണം നല്‍കാൻ വൈകി; ചെങ്ങന്നൂരില്‍ 79കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച് യുവാക്കള്‍; രണ്ട് പേർ അറസ്റ്റിൽ
ആലപ്പുഴ: ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മർദനം.
ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നല്‍കാൻ താമസിച്ചെന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോള്‍ പമ്പ് ജീവനക്കാരനെ മർദിച്ചത്. സംഭവത്തില്‍ പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേർ അറസ്റ്റിലായി.
പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂർ സ്വദേശി അജു അജയൻ ( 19 ), ബിനു ( 19 ) എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 19ന് രാത്രിയാണ് സംഭവം നടന്നത്. പമ്പിലെത്തിയ യുവാക്കള്‍ വാഹനത്തില്‍ 50 രൂപയ്ക്ക് പെട്രോള്‍ നിറച്ച ശേഷം 500 രൂപയുടെ നോട്ടാണ് നല്‍കിയത്.
നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. പെട്രോള്‍ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് ഇവർ തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം പമ്പില്‍ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കള്‍ വാഹനം റോഡരികില്‍ നിർത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് ജീവനക്കാരെ മർദ്ദിച്ചുവെന്നാണ് ആരോപണം.

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരന് ക്രൂരമര്‍ദനം
സ്വന്തം ലേഖകൻ
കൊല്ലം: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു.
കൊല്ലം പത്തനാപുരത്താണ് സംഭവം. പിറവന്തൂര്‍ സ്വദേശി സാബുവിനാണ് മര്‍ദനമേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പാതിരിക്കല്‍ സ്വദേശി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.