
പ്രായപൂർത്തിയാവാത്ത കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
കായക്കുന്ന്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നടവയൽ സ്വപ്ന വീട്ടിൽ എം.എൻ. സുധീഷ് (40) നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മുഖ്യ പ്രതി നടവയൽ കായക്കുന്ന് തലാപ്പിൽ വീട് ടി. എ. റിനീഷ് (33) നെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയെ കാറിൽ കയറ്റി ലോഡ്ജിൽ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്തതിനാണ് സുധീഷ് അറസ്റ്റിലായിട്ടുള്ളത്. 2024 ഫെബ്രുവരിയിലായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബത്തേരി നഗരത്തിലെ ലോഡ്ജിലെത്തിച്ചാണ് ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ റിനീഷ് നിലവിൽ റിമാൻഡിൽ കഴിയുകയാണ്.

എരുമേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖിക
എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
എരുമേലി കനകപ്പാലം കരയിൽ ശ്രീനിപുരം മൂന്ന് സെന്റ് കോളനി ഭാഗത്ത് തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷാജി മകൻ അപ്പൂസ് എന്നുവിളിക്കുന്ന ഷിയാസ് ഷാജി (28) യെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിത സ്കൂൾ വിട്ടുവരുന്ന വഴി കനകപ്പാലം പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ഐ മാരായ അനീഷ്, അബ്ദുൾ അസീസ്, സി.പി.ഓ ഷാജി ജോസഫ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.